രാജകന്യക ട്രെയിലർ
വൈസ് കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "രാജകന്യക" എന്ന ചിത്രത്തിന്രെ ട്രെയിലർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് ''രാജകന്യക ". ആത്മീയ രാജൻ, രമേശ് കോട്ടയം,ഭഗത് മാനുവൽ,ആശ അരവിന്ദ്,മെറീന മൈക്കിൾ,ഡയാന ഹമീദ്,മീനാക്ഷി അനൂപ്,മഞ്ചാടി ജോബി,ചെമ്പിൽ അശോകൻ,അനു ജോസഫ്,ഡിനി ഡാനിയൽ,ബേബി, മേരി,ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ,ജയ കുറുപ്പ്,രഞ്ജിത്ത് കലാഭവൻ,ജെയിംസ് പാലാ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ജിൽസൺ ജിനു, വിക്ടർ ജോസഫ് എന്നിവരുടെ വരികൾക്ക് അരുൺ വെൺപാല സംഗീതം പകരുന്നു. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. അരുൺകുമാർ, ആന്റണി ജോസഫ് ടി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-മരിയ വിക്ടർ, ആർട്ട് ഡയറക്ടർ- സീമോൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, മേക്കപ്പ്- മനോജ് അങ്കമാലി, ആഗസ്റ്റ് 1ന് ലോക വ്യാപകമായി റിലീസ് ചെയ്യും വിതരണം-വൈസ് കിംങ് മൂവിസ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി, പി .ആർ. ഒ എ .എസ്. ദിനേശ്.