പഠനോപകരണ വിതരണം 

Tuesday 22 July 2025 8:31 PM IST

മച്ചുകാട് : മച്ചുകാട് സി.എം.എസ് എൽ.പി സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡി.വൈ.എഫ്.ഐ പുമ്മറ്റം യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മറ്റി അംഗം സജേഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ നിതിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ബെന്നി മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, എം.ജെ ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.