അഖില കേരള വായനോത്സവം  താലൂക്ക് തല ഉദ്ഘാടനം 

Wednesday 23 July 2025 12:15 AM IST

അരിക്കുഴ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ തൊടുപുഴ താലൂക്ക് തല ഉദ്ഘാടനം അരിക്കുഴ ഗവ .ഹൈസ്‌കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വി ഷാജി ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ എം .കെ, ഹെഡ്മാസ്റ്റർ അനിൽ മിറാൻഡ, സീനിയർ അസിസ്റ്റന്റ് ജയശ്രീ സി .എസ്, നെക്സി ലതീഷ്, സ്‌കൂൾ ലീഡർ അദിതി അബിൻ,എന്നിവർ ആസംസാരിച്ചു. ഭഗത് സി ലതീഷ്, അമൃത പ്രമോദ്, അദിതി അബിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾകരസ്ഥമാക്കി.