തോട് കൈയേറ്റം തടയാൻ ഇടപെടണം

Tuesday 22 July 2025 9:28 PM IST

കണ്ണപുരം: പാറക്കടവ് കണ്ണപുരം തോട്ടിൽ ഒടിപ്പുറം ഭാഗത്തെ തോട് കൈയേറ്റം ഒഴിവാക്കണമെന്ന് കർഷകസംഘം ഇരിണാവ് ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.ഒ.വി.നാരായണൻ നഗറിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. കെ.കെ.റാം അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് പി.പി.കുഞ്ഞിക്കണ്ണൻ ഏരിയാകമ്മിറ്റി അംഗങ്ങളായ ടി.അജയകുമാർ, ഇ.പി.ഓമന,പി.മനോഹരൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം കെ.അനീഷും അനുശോചന പ്രമേയം കെ ബാബുവും, പ്രവർത്തന റിപ്പോർട്ട് സി സുരേന്ദ്രനും വരവുചെലവ് കണക്ക് സി സുരേശനും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി.വി.രവീന്ദ്രൻ സ്വാഗതവും കൺവീനർ യു. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.കെ.കെ.റാം (പ്രസിഡന്റ്) സി സുരേന്ദ്രൻ (സെക്രട്ടറി)സി സുരേശൻ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.