വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു
പയ്യാവൂർ: ചാമക്കാൽ ശ്രീനാരായണ യു.പി സ്‌കൂൾ വിദ്യാർത്ഥികൾ പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു പഞ്ചായത്തിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഒന്നരമണിക്കൂറോളം കുട്ടികളുമായി സംവദിച്ചു . പഞ്ചായത്തിന്റെ വികസന, ക്ഷേമപ്രവർത്തനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാര്യങ്ങൾ പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് വിശദീകരിച്ചുനൽകി. തിരഞ്ഞെടുപ്പ് രീതികളെ കുറിച്ചും ജനാധിപത്യ ഭരണരീതിയെക്കുറിച്ചും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ സന്ദർശനത്തിലൂടെ കുട്ടികൾ അറിഞ്ഞു. സ്‌കൂൾ മാനേജർ ജയരാജ് ,പി.എം.പ്രധാനാദ്ധ്യാപിക എം.ഷീജ,എ.കെ.ആശ,പി.എം.രശ്മി, പി.സ്മിത , പി.കെ.ഹോളി, കൃപസുരേന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.