ഭാരവാഹികളുടെ സ്ഥാനാരോഹണം

Tuesday 22 July 2025 9:33 PM IST

കാഞ്ഞങ്ങാട്: വൈ.എം.സി എ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും വ്യാപാരഭവൻ ഹാളിൽ വൈ.എം.സി എ ഏഷ്യാ പസഫിക് അലയൻസ് കമ്മറ്റി അംഗം ഡോ.കെ.എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് അപ്പസ്‌തോല റാണി കത്തോലിക്ക പള്ളി വികാരി .ജോസ് അവന്നൂർ അനുഗ്രഹ പ്രഭാഷണവും വൈ.എം.സി എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം മാനുവൽ കുറിച്ചിത്താനം മുഖ്യപ്രഭാഷണവും നടത്തി. അഖിൽജോൺ മുഖ്യാതിഥിയായി. കാസർകോട് സബ് റീജിയൺ ജനറൽ കൺവീനർ സി എം.ബൈജു, വൈ.എം.സി എ ഉഡുപ്പി നാഷണൽ പ്രൊജക്ട് വൈസ് ചെയർമാൻ ടോംസൺ ടോം, സാജു തോമസ് വെള്ളേപ്പിള്ളിൽ, സെബാസ്റ്റ്യൻ കൊറ്റത്തിൽ, ചാണ്ടികൈനിക്കര, ജോയി ചെല്ലംങ്കോട്ട് എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.