മഹാകവി പി.സ്മാരക സ്‌കൂളിന്  ഇരട്ട കിരീടം

Tuesday 22 July 2025 9:35 PM IST

കാഞ്ഞങ്ങാട്:കാരുണ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ചതിൽ മികച്ച സ്‌കൂളിനുള്ള ഈ വർഷത്തെ ജൂനിയർ റെഡ്‌ക്രോസിന്റെ ബെസ്റ്റ് സ്‌കൂൾ അവാർഡ് മഹാകവി പി.സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വെള്ളിക്കോത്തിന് ലഭിച്ചു. മികച്ച കൗൺസിലറായി ഇതേ സ്‌കൂളിലെ എം.കെ.പ്രിയ ടീച്ചറെയും തിരഞ്ഞെടുത്തു. പ്രിയ ജൂനിയർ റെഡ്‌ക്രോസ് ജില്ല ജോയിന്റ് കോർഡിനേറ്റർ കൂടിയാണ്. വിദ്യാലയത്തെ മികച്ച യൂണിറ്റിലേക്ക് ഉയർത്താൻ സ്‌കൂൾ പി.ടി.എ, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ എന്നിവരുടെ സഹകരണവും ജെ.ആർ.സിക്ക് ലഭിച്ചിട്ടുണ്ട്. റോട്ടറി ക്ലബ്ബിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൗൺസിലേഴ്സ് മീറ്റ് 2025-26 ജെ.ആർ.സി.സംസ്ഥാന കോഡിനേറ്റർ ശിവൻപിള്ള പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. ഐ.ആർ.സി.എസ് ഭാരവാഹികളും ജൂനിയർ റെഡ്‌ക്രോസ് ഭാരവാഹികളും ജില്ലയിലെ നൂറോളം കൗൺസിലർമാരും സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഗോവിന്ദ രാജും പങ്കെടുത്തു.