ബാങ്ക് എംപ്ളോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ

Wednesday 23 July 2025 1:56 AM IST

തിരുവനന്തപുരം: ബാങ്ക് എംപ്ളോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യാതലത്തിൽ ദേശസാത്കരണ വാർഷിക ദിനത്തതോടനുബന്ധിച്ച് വിവിധ ആവശ്യങ്ങളുന്നയിച്ച് ജി.പി.ഒയ്ക്ക് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ പ്രസിഡന്റ് വി.അനന്തകൃഷ്ണൻ,ബെഫി ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ പങ്കെടുത്തു.