എൻ.എസ്.എസ് വനിതാ സമാജം വാർഷികം

Wednesday 23 July 2025 1:58 AM IST

തിരുവനന്തപുരം: കുന്നുകുഴി എൻ.എസ്.എസ് വനിതാ സമാജം വാർഷിക സമ്മേളനം എൻ.എസ്.എസ് മേഖല കൺവീനർ കെ.പി.പരമേശ്വരനാഥ് ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് എസ്.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് പാറ്റൂർ സുനിൽ,വാർഡ് മുൻ കൗൺസിലർ അഡ്വ.ആർ.സതീഷ്‌കുമാർ, വനിതാസമാജം വൈസ് പ്രസിഡന്റ് രതി സതീഷ്,സെക്രട്ടറി പ്രിയ കാർത്തികേയൻ,ഭാരവാഹികളായ ബേബി ഗോപകുമാർ,ലേഖ സുനിൽ,രജനി ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഡോ.രമ്യ രാജ്കുമാർ, ആശ.പി.നായർ,ജയശ്രീ ഗോപാൽ എന്നിവരെ അവാർഡ് നൽകി ആദരിച്ചു.