ശ്രീ ചിത്തിര തിരുനാളിന് സ്മരണാഞ്ജലി
Wednesday 23 July 2025 1:59 AM IST
തിരുവനന്തപുരം: കിഴക്കേകോട്ട പൗരസമിതിയുടെയും ഫ്രണ്ട്സ് ഒഫ് ട്രിവാൻഡ്രത്തിന്റെയും നേതൃത്വത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രനടയിൽ ശ്രീചിത്തിര തിരുനാളിന് സ്മരണാഞ്ജലി അർപ്പിച്ച് പുഷ്പാർച്ചന നടത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയംഗം കരമന ജയൻ ഉദ്ഘാടനം ചെയ്തു.കിഴക്കേകോട്ട പൗരസമിതി പ്രസിഡന്റ് പി.കെ.എസ്.രാജന്റെ അദ്ധ്യക്ഷതയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ്,നഗരസഭ അംഗം കുമാരൻ,മുക്കംപാലമൂട് രാധാകൃഷ്ണൻ,വിജയകുമാർ,ഗോപൻ ശാസ്തമംഗലം,പവിത്രൻ കിഴക്കേനട,ഭാരവാഹികളായ മോഹൻ കരമന,ഹരീഷ് പാളയം,ഗോപൻ ഗോകുലം,വനിതാസമിതി പ്രസിഡന്റ് പ്രിയ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.