'മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം'

Wednesday 23 July 2025 12:00 AM IST

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ രണ്ടുമാസത്തോളമായി മുടങ്ങിയ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും നിലവിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.ഷംസുദ്ദീൻ, കെ.കെ.പ്രകാശൻ, പി.ടി.വിനയൻ വിജയൻ പുളിക്കുഴി, മുഹമ്മദ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.