റോഡ് ഉദ്ഘാടനം നടത്തി
Wednesday 23 July 2025 12:01 AM IST
കൊണ്ടാട്: കൊക്കരണിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപാ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.
ക്ഷേത്രം ട്രസ്റ്റി സുരോത്തമൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരി, വാർഡ് പഞ്ചായത്ത് മെമ്പർ അമ്മിണി ഇടയനയില്ലം, എം.പി കൃഷ്ണൻ നായർ, ടൈറ്റസ് മാത്യു, മധു മാടപ്പാട്, എം.എസ്.ശശി, രാമകൃഷണൻ നായർ ഉത്തരത്തിൽ, മനോജ് ഇടമനഇല്ലം എന്നിവർ പ്രസംഗിച്ചു