സൗജന്യ മെഡിക്കൽ സ്‌പെഷ്യാലിറ്റ് ക്യാമ്പ്

Wednesday 23 July 2025 1:01 AM IST

പാലാ: ഇലവനാൽ ഹെൽത്ത് സെന്ററിന്റെയും പാലാ റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ സ്‌പെഷ്യാലിറ്റി ക്യാമ്പിന്റെയും ബോധവത്കരണ സെമിനാറിന്റെയും ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. റോട്ടറി സെക്രട്ടറി അമൽ വർഗീസ്, ഡോ വി എൻ സുകുമാരൻ, ഡോ ജോർജ് ആന്റണി, മുനിസിപ്പൽ വൈസ് ചെയർമാൻ ബിജി ജോജോ, ഡോ ജൂണോ ജോർജ്, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ഡോ ജി ഹരീഷ്‌കുമാർ, ഡോ സാം സ്‌കറിയ, ഡോ തോമസ് വാവാനികുന്നേൽ, ഡോ ജെയിംസ് കാരാപ്പള്ളി എന്നിവർ നേതൃത്വം നൽകി.