അപൂർവ വ്യക്തിത്വം: വി.പി.നന്ദകുമാർ
Wednesday 23 July 2025 12:03 AM IST
തൃശൂർ: സുദീർഘമായ രാഷ്ട്രീയ ജീവിതത്തിലൂടെ തലമുറകളുടെ ഹൃദയനായകനായി മാറിയ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച അപൂർവ വ്യക്തിത്വമായിരുന്നുവെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാർ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പതിറ്റാണ്ടിലേറെ നീണ്ട സമരോത്സുക രാഷ്ട്രീയജീവിതമായിരുന്നു വി.എസിന്റേത്. ജാതി മത വർഗ ഭേദങ്ങളൊന്നുമില്ലാതെ ആത്മാർത്ഥവും നിരന്തരവുമായ ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അപൂർവ സഖാവിന്റെ വിടവാങ്ങൽ മലയാളികൾക്ക് തീരാനഷ്ടമാണ്. ഒരു തലമുറയുടെ വിശ്വാസവും മറ്റൊരു തലമുറയുടെ പ്രചോദനവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു.