പീഡിയാട്രിക് വർക്ക് ഷോപ്പ്

Wednesday 23 July 2025 12:05 AM IST

തൃശൂർ: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ പ്രസിഡൻഷ്യൽ ആക്‌ഷൻ പ്ലാൻ 2025ന്റെ ഭാഗമായി ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പീഡിയാട്രിക് ഇ.സി.ജി ഹാൻഡ്‌സ് ഓൺ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എ.കെ. ഇട്ടൂപ്പ്, സെക്രട്ടറി ഡോ. സുനിൽകുമാർ മേനോൻ, ഡോ. എം.എ. ആൻഡ്രൂസ്, ഡോ. ഷിബു കള്ളിവളപ്പിൽ, ഡോ. അനന്ത കേശവൻ, ഡോ. വിനോദ് ജേക്കബ് ചെറിയാൻ, ഡോ. സഞ്ജീവ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. പീഡിയാട്രിക് കാർഡിയോളജിസ്റ്റും തിരുവനന്തപുരം മെഡി. കോളേജിലെ റിട്ട. പ്രൊഫസറുമായ ഡോ. സുൽഫിക്കർ അഹമ്മദ് ആയിരുന്നു മുഖ്യ ഫാക്കൽറ്റി.