മേയേഴ്‌സ് കപ്പ്‌ ഫുട്ബാൾ ടൂർണമെന്റ് 

Wednesday 23 July 2025 1:00 AM IST

തിരുവനന്തപുരം: നഗരസഭ പൂജപ്പുര ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രഥമ ലഹരി വിരുദ്ധ മേയേഴ്‌സ് കപ്പ്‌ ഫുട്ബാൾ ടൂർണമെന്റിൽ വള്ളക്കടവ് ഹാജി സി.എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.നഗരത്തിലെ 32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മേയർ ആര്യാ രാജേന്ദ്രൻ വിജയികൾക്കുള്ള സമ്മാനം കൈമാറി.