കേറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം
Wednesday 23 July 2025 12:06 AM IST
തൃപ്രയാർ: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 24ന് വ്യാഴാഴ്ച പഴുവിൽ അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം. ഉച്ചക്ക് രണ്ടിന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്ജ്, സ്ഥാപക നേതാവ് ബാദുഷ കടലുണ്ടി എന്നിവർ മുഖ്യാതിഥികളാവും. വിഭവങ്ങൾക്ക് എങ്ങനെ വില നിർണ്ണയിക്കണം എന്ന വിഷയത്തിൽ ബിസിനസ്സ് കൺസൾട്ടന്റ് ആൻഡ് ട്രയിനർ അബ്ദുൾ ഷെറീഫ് ക്ളാസെടുക്കും. പ്രതിനിധികളുടെ കോൺക്ളേവ് പ്രോഗ്രാം, ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ ജില്ലാ ട്രഷറർ പി.എ അബ്ദുൾ അശീസ്, ശശി ആതിഥേയ, സതീശൻ വടശ്ശേരി, കെ.എസ് ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.