കാപ്പ ചുമത്തി റിമാൻഡ് ചെയ്തു
Wednesday 23 July 2025 3:13 AM IST
കളമശേരി: ഏലൂർ മഞ്ഞുമ്മൽ കടപ്പള്ളി മൂലയിൽ വീട്ടിൽ ജിതിൻ (21), കാലടി മാണിക്കമംഗലം കൈപ്പാട്ടൂർ അയ്യനാർക്കര വീട്ടിൽ മനോജ് (22) എന്നിവരെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു. തൃക്കാക്കര എ.സി.പി. പി.എസ്. ഷിജുവിന്റെ നിർദ്ദേശപ്രകാരം ഏലൂർ ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്.ഐ. ഷെജിൽ കുമാർ, സി.പി.ഒമാരായ ബിജു വി.എസ്, അഫ്സൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.