സ്വയംതൊഴിൽ പരിശീലനം

Tuesday 22 July 2025 10:34 PM IST

കുറിച്ചി : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 25 മുതൽ 31 വരെ സൗജന്യ തൊഴിൽ പരിശീലനം 25 ന് കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രായപരിധി : 18 - 50. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് ഭക്ഷണം ഉൾപ്പെടെ സൗജന്യമാണ്. ഫോട്ടോ, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ രണ്ടുകോപ്പി സഹിതം ലൈബ്രറി ഓഫീസ്, ഹൈസ്‌കൂൾ ഓഫീസ് എത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9447598924, 9497821466.