ചീരഞ്ചിറ മേഖല കുടുംബസംഗമം
Tuesday 22 July 2025 10:35 PM IST
ചങ്ങനാശേരി : കേരള കോൺഗ്രസ് ചീരഞ്ചിറ മേഖല കുടുംബ സംഗമം ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി
ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി അഭിലാഷ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കുവൈറ്റ് ഇന്ത്യൻ സ്റ്റാർ വോയിസ് ഗ്രാൻഡ് ഫിനാലേയിൽ ജേതാവായ ഹെലൻ സൂസൻ ജോസിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ മൊമെന്റോ സമ്മാനിച്ചു. മെമ്പർഷിപ്പ് വിതരണം മണ്ഡലം പ്രസിഡന്റ് വിനു മൂലയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജസ്റ്റിൻ പാലത്തിങ്കൽ, ലിസി പൗവക്കര, വിനോദ് കറുകംപള്ളി, ജിത്തു പി.രാജ്, റ്റോണി സിജോ, ഷീജ കെ. കുരുവിള, ജിജി ജിതിൻ, മാത്യു പ്രിൻസ്, കുഞ്ഞുമോൻ സാബു, ജോസ് റിനോ എന്നിവർ പങ്കെടുത്തു.