മഹാത്മാഗാന്ധി കുടുംബസംഗമം

Tuesday 22 July 2025 10:36 PM IST

വൈക്കം: ഉദയനാപുരം മണ്ഡലം 2-ാം വാർഡ് കോൺഗ്രസ് കമ്മി​റ്റി നടത്തിയ മഹാത്മാഗാന്ധി കുടുംബസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മോഹൻ. ഡി. ബാബു മുഖ്യപ്രഭാഷണം നടത്തി. സുജാത കളരിക്കത്തറ, പി.ഡി. ഉണ്ണി, എം.ഗോപാലകൃഷ്ണൻ, പി.ഡി. ജോർജ്, അക്കരപ്പാടം ശശി, വി. ബിൻസ്, മനോഹരൻ അടിയാപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരേയും ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ടും വിതരണം ചെയ്തു.