ലഹരിവിരുദ്ധ സെമിനാറും അനുമോദനവും

Wednesday 23 July 2025 1:48 AM IST

ഉഴമലയ്ക്കൽ: കുളപ്പട റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറും അനുമോദനവും കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. ആര്യനാട് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബി.അജയകുമാർ ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണം നടത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എ.റഹീം വിജയികളെ അനുമോദിച്ചു.അസോസിയേഷൻ പ്രസിഡന്റ് കെ.ജി.കേശവൻ പോറ്റി അദ്ധ്യക്ഷനായി. സെക്രട്ടറി പി.സക്കീർ ഹുസൈൻ,ഉഴമലയ്ക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത,പഞ്ചായത്ത് മെമ്പർ സനൂജ,ഭരണസമിതി അംഗങ്ങളായ എൻ.ശാന്തകുമാർ,എം.അബ്ദുൽ മുത്തലിഫ്,സജ്ജാദ്,പാറയിൽ മധു, എം.അബൂബക്കർ,ബി.ആർ.അനൂപ്,പൂപ്പുറം സുരേഷ്,ടി.വിജയൻ,രാജേന്ദ്രൻ നായർ,ട്രഷറർ ടി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.