റോഡരികത്ത് നിൽക്കുന്ന മരം അപകട ഭീഷണിയാകുന്നു

Wednesday 23 July 2025 1:06 AM IST

ആര്യനാട്: കാനക്കുഴി കുരുവിയോട് ജംഗ്ഷനിലെ ഉണങ്ങിയ കൂറ്റൻ ബദാം മരം അപകട ഭീഷണിയാകുന്നു. ഏത് നിമിഷവും ഈ മരംഇലക്ട്രിക്ക് പോസ്റ്റിലേക്കും റോഡിലേക്കും മറിഞ്ഞ് വിഴാം. നിരവധി തവണ പരാതികൾ നൽകിയെങ്കിലും പഞ്ചായത്തും കെ.എസ്.ഇ.ബിയും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കൂടാതെ നിരവധി സ്കൂൾ വിദ്യാർത്ഥികൾ കാൽ നടയായി പോകുന്ന പ്രധാന റോഡാണ്. എത്രയും വേഗത്തിൽ മരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.