യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
Wednesday 23 July 2025 1:10 AM IST
കൊടുങ്ങല്ലൂർ: അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ബി.കെ.അരുൺ,സബ് ഇൻസ്‌പെക്ടർ കെ.സാലിം, പ്രൊബേഷൻ എസ്.ഐ സി.പി.ജിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.