വിദ്യാർത്ഥികളെ അനുമോദിച്ചു.
Wednesday 23 July 2025 1:16 AM IST
പാറശാല:ജില്ലാതലത്തിൽ സംഘടിപ്പിച്ച 10-ാമത് യോഗാസന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാറശാല മഹാദേവ യോഗ സെന്ററിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗ സെന്റർ സംഘടിപ്പിച്ച അവാർഡ്ദാനം എം.സെയ്ദലി ഉദ്ഘാടനം ചെയ്തു.യോഗ സെന്റർ പ്രിൻസിപ്പൽ ആർ.എസ്.അംബികയുടെ അദ്ധ്യക്ഷതയിൽ സിനിമാ സീരിയൽ നാടക നടൻ പാറശാല വിജയൻ മുഖ്യാതിഥിയായി. ജീവനകല അംഗവും,പാറശാല കൃഷിഭവൻ കൃഷി അസിസ്റ്റന്റുമായ ഡോ.സീന രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ കമ്മ്യൂണിറ്റി കൗൺസിലർ പി.പ്രസന്നകുമാരി ക്ലാസെടുത്തു. പാറശാല ഗവ.ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപികയും യോഗ സ്കൂൾ ഭാരവാഹിയുമായ ഷീജ ടീച്ചർ സ്വാഗതവും,സന്ധ്യ നന്ദിയും പറഞ്ഞു. യോഗാസന ചാമ്പ്യൻഷിപ്പ് ജില്ലാതല ജേതാക്കളായ ഗൗതം കൃഷ്ണ,ഗോപിക, അനിരുദ്ധ്,സന്ധ്യ എന്നിവർക്കും, മറ്റ് വിജയികൾക്ക് യോഗ അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകി ആദരിച്ചു.