ലഹരി വിരുദ്ധ പപ്പറ്റ് ഷോ

Wednesday 23 July 2025 1:16 AM IST

തിരുവനന്തപുരം: ലഹരി വിരുദ്ധ മാസത്തിന്റെ ഭാഗമായി സാമൂഹ്യ ശുശ്രൂഷ സമിതി 'ലഹരി വിരുദ്ധ പപ്പറ്റ് ഷോ' സംഘടിപ്പിച്ചു. മണക്കാട് സഹായ മാതാ ചർച്ച് ഫാൻസി ഹാളിൽ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ''കലാപരമായി ലഹരിക്കെതിരെ" എന്ന സന്ദേശത്തോടെ സുനിൽ പട്ടിമറ്റം പപ്പറ്റ് ഷോ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ചിത്ര പ്രദർശനവും സമ്മാന വിതരണവും നടത്തി.റീജണൽ ആനിമേറ്റർ റീന ആന്റണി സംസാരിച്ചു.