'വി.എസ്, സമരം ജീവിതമാക്കിയ മഹാൻ'

Wednesday 23 July 2025 12:00 AM IST
1

അന്നമനട: സമരം ജീവിതമാക്കിയ മഹാനാണ് വി.എസ്. അച്യുതാനന്ദനെന്ന് ടി. ശശിധരൻ. 1996ൽ മാരാരിക്കുളത്ത് വി.എസ് പരാജയപ്പെട്ടപ്പോൾ ആരോടും പറയാതെ വി.എസിന്റെ വീട്ടിൽ പോയതായും അവിടെ നിന്നാണ് അദ്ദേഹവുമായുള്ള പരിചയം തുടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നീട് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായപ്പോൾ ബന്ധം കുടുതൽ വളർന്നു. സാധാരണക്കാരോടും പാവപ്പെട്ടവരോടും കാരുണ്യവും പരിഗണനയും കാട്ടുന്ന വി.എസ്, ഏത് പ്രശ്‌നവും പരിഹരിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നതായും ടി. ശശിധരൻ അനുസ്മരിച്ചു.