എല്ലാം തയ്യാർ,​ തേജസിൽ പറന്ന് രാജ്നാഥ് സിംഗ്,​ ഇന്ത്യൻ നിർമ്മിത യുദ്ധ വിമാനത്തിൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി

Thursday 19 September 2019 11:25 AM IST

ബംഗളൂരു:​ ഇന്ത്യൻ നിർമ്മിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ നിർമ്മിത ഫൈറ്റർ ജെറ്റിൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി എന്ന വിശേഷണവും രാജ്നാഥ് സിംഗ് സ്വന്തമാക്കിയിരിക്കുകയാണ്.

ബംഗളൂർ എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്നാണ് മന്ത്രി വിമാനത്തിൽ പറന്നത്. ജി സ്യൂട്ട് വേഷം ധരിച്ച് 'ഇനി പറക്കാം എല്ലാം തയ്യാർ'എന്ന് അദ്ദേഹം വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തിരുന്നു.


പൈലറ്റിനൊപ്പം വിമാനത്തിൽ കയറിയ അദ്ദേഹം പിൻസീറ്റിലിരുന്ന് സ്ട്രാപ്പ് ധരിച്ച് പറന്നു. പറക്കുന്നതിന് തൊട്ടുമുമ്പ് പുറത്ത് നിൽക്കുന്നവരെ നോക്കി കൈവീശി. 'നിർണായകമായ പല സവിശേഷതകളോടും കൂടിയ യുദ്ധവിമാനമാണ് തേജസ്. ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുന്നു' പറക്കലിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

തേജസ് യുദ്ധവിമാനം
ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഒറ്റ എഞ്ചിൻ ലഘുയുദ്ധ വിമാനമായ തേജസിന് ആ പേരിട്ടത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ്. 1980കളിലാണ് ഇന്ത്യ ലഘുയുദ്ധ വിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. മാരുത് യുദ്ധ വിമാനങ്ങൾക്ക് ശേഷം ഹിന്ദുസ്ഥാൻ എറോനോട്ടിക്കൽസ് വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. 2011ൽ വ്യോമസേനാ പൈലറ്റുമാർക്കായി തേജസ് പരിശീലനത്തിന്