ആദ്യബാച്ച് അപ്പാച്ചെ ഹെലികോപ്ടറുകൾ എത്തി

Wednesday 23 July 2025 1:03 AM IST

ന്യൂഡൽഹി: രാജസ്ഥാനിൽ പാകിസ്ഥാൻ അതിർത്തി മേഖലകളിലെ നിരീക്ഷണത്തിനും പ്രതിരോധത്തിനും സേനയ്‌ക്ക് കൂട്ടായി യുദ്ധമുന്നണിയിലെ 'ആക്രമണകാരി' എന്നറിയപ്പെടുന്ന യു.എസ് കമ്പനി ബോയിംഗിന്റെ അപ്പാച്ചെ ഹെലികോപ്‌ടറുകളും. കരസേനയ്‌ക്കായി 2017ൽ ഒപ്പിട്ട ആറ് ഹെലികോപ്‌ടർ ഇടപാടിലെ മൂന്നെണ്ണമാണ് കൈമാറിയത്. രാജസ്ഥാനിലെ ജോധ്പൂരിൽ സ്‌ക്വാഡ്രണിലാണ് വിന്യസിക്കുക. നിലവിൽ ഇന്ത്യൻ നിർമ്മിത ധ്രുവ് രുദ്ര, പ്രചന്ദ് ഹെലികോപ്റ്ററുകളാണ് അതിർത്തിയിൽ കാവലിനുള്ളത്.

രാവും പകലും ഉപയോഗിക്കാം

വില: 93 കോടി ഡോളർ (6,600 കോടി രൂപ)

വ്യോമസേനയ്‌ക്കായി 22 ഹെലികോപ്‌ടർ മുമ്പ് വാങ്ങി (പത്താൻകോട്ട് വ്യോമതാവളത്തിൽ). പുതിയ ആറെണ്ണം കരസേനയ്‌ക്ക്

 നിർമ്മാതാക്കൾ: യു.എസ് കമ്പനിയായ ബോയിംഗ്

 രാത്രിയും പകലും ഒരുപോലെ പറത്താം

 ആറ് കിലോമീറ്റർ അകലെ നിന്ന് കവചിത വാഹനങ്ങളെയും ടാങ്കുകളെയും നശിപ്പിക്കാൻ കഴിയുന്ന എ.ജി.എം-114 ഹെൽഫയർ മിസൈലുകളും 30 എം.എം ചെയിൻ തോക്കുകളും ഹൈഡ്രാ റോക്കറ്റുകളും ഘടിപ്പിച്ചത്.

 ആകാശത്ത് പറക്കുന്ന ഡ്രോണുകളെ കണ്ടെത്താൻ അത്യാധുനിക സെൻസറുകൾ. ഭൂമിയിലെ ആയുധ ശേഖരങ്ങൾ കണ്ടെത്താൻ ലോംഗ്ബോ റഡാർ സംവിധാനം. 128 ലക്ഷ്യങ്ങൾ ഒരേസമയം ട്രാക്ക് ചെയ്യും.

 ശത്രുക്കളുടെ കവചിത വാഹനങ്ങൾ, റഡാർ പോസ്റ്റുകൾ, ഭീകര ക്യാമ്പുകൾ, ലോജിസ്റ്റിക്സ് വാഹനവ്യൂഹങ്ങൾ എന്നിവയെ വേഗത്തിലും കൃത്യതയോടെയും നേരിടും.