ധൻകറിന്റെ രാജി: സംശയം പ്രകടിപ്പിച്ച് മമത

Wednesday 23 July 2025 1:15 AM IST

ന്യൂഡൽഹി: ഉപരാഷ്ട്രപതി പദത്തിൽ നിന്ന് ജഗ്ദീപ് ധൻകർ രാജിവച്ചതിൽ സംശയം പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അദ്ദേഹം ആരോഗ്യവാനായ മനുഷ്യനാണ്. കഥയിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടാകാമെന്നും മമത പറഞ്ഞു. ഹൗറയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ, ഇതേക്കുറിച്ച് ഒരഭിപ്രായവും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അദ്ദേഹം ആരോഗ്യവാനായ മനുഷ്യനാണ്- മമത പറഞ്ഞു.