വി എസിനെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റ്; ജമാഅത്തെ  ഇസ്ലാമി  നേതാവ്  ഹമീദ്  വാണിയമ്പലത്തിന്റെ  മകൻ അറസ്റ്റിൽ

Wednesday 23 July 2025 8:03 AM IST

വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും പോസ്റ്റ്. സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവെെഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ വിട്ടു.

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അദ്ധ്യാപകനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപാണ് കസ്റ്റഡിയിലായത്. വി എസിന്റെ പേരെടുത്ത് പറയാതെയുള്ള പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.