ഈ അഞ്ച് ഭക്ഷണങ്ങൾക്കൊപ്പം വെള്ളം കുടിക്കല്ലേ, വലിയ പണി കിട്ടും
Wednesday 23 July 2025 12:51 PM IST
ആഹാരം പോലെ തന്നെ ശരീരത്തിന് വളരെ പ്രധാനമായ ഒന്നാണ് വെള്ളം. ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. ശരീരകോശങ്ങളിലേയ്ക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്നത് വെള്ളമാണ്. വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ശരീരത്തിനുവേണ്ട വെള്ളം കൃത്യമായ അളവിൽ ലഭിച്ചില്ലെങ്കിൽ പലവിധ രോഗങ്ങൾ പിടിപെടുകയും ചെയ്യും.
അതേസമയം, ആഹാരം കഴിക്കുമ്പോഴും കഴിച്ചതിനുശേഷം ഉടനെയും വെള്ളം കുടിക്കുന്നവരാണ് മിക്കവരും. എന്നാൽ ചില ആഹാരങ്ങൾ കഴിച്ചതിനുശേഷം ഉടനെ വെള്ളം കുടിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. അവ ഏതൊക്കെയാണെന്ന് നോക്കാം.
- അരിയിൽ അന്നജം കൂടുതലായതിനാൽ ചോറ് വെള്ളത്തിലിട്ട് കഴിക്കുന്നത് തടിവയ്ക്കുന്നതിന് കാരണമാകും.
- വാഴപ്പഴത്തിൽ അന്നജം ധാരാളമുള്ളതിനാൽ പഴം കഴിക്കുമ്പോൾ തന്നെ വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കിടയാക്കും.
- നാരങ്ങ, മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾക്കൊപ്പം വെള്ളം കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
- തൈര് കൂട്ടിയുള്ള ഭക്ഷണം കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവ വിളിച്ചുവരുത്തും.
- പയറുവർഗങ്ങൾക്കൊപ്പം ധാരാളം വെള്ളം കുടിച്ചാൽ ദഹനം മന്ദഗതിയിലാക്കും.