മഹാത്മാഗാന്ധി കുടുംബസംഗമം
Thursday 24 July 2025 1:19 AM IST
എലിക്കുളം: കോൺഗ്രസ് എലിക്കുളം മണ്ഡലത്തിലെ രണ്ടുമുതൽ അഞ്ചുവരെ വാർഡുകളിലെ മഹാത്മാഗാന്ധി കുടുംബസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജോഷി തെക്കേക്കുറ്റിന്റെ വീട്ടിൽ ചേർന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ജെയിസ് ചാക്കോ ജീരകത്തിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ.സതീഷ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തി. എൻ.സുരേഷ്, ജിഷ്ണു പറപ്പള്ളിൽ, കെ.എം.ചാക്കോ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി, ഷാജി പന്തലാനി, വി.ഐ.അബ്ദുൾ കരിം, ഗീതാ സജി, ബിബിൻ മറ്റപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.