റോഡുകൾ സഞ്ചാര യോഗ്യമാക്കണം

Thursday 24 July 2025 12:21 AM IST

ചങ്ങനാശേരി : ജലജീവൻ പദ്ധതിയിൽപ്പെടുത്തി ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ വെട്ടിപ്പൊളിച്ചത് പുനർനിർമ്മിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം ഉന്നതാധികാര സമിതിയോഗം. ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ് കുന്നേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഡി വത്സപ്പൻ, അഡ്വ.ചെറിയാൻ ചാക്കോ, ജോർജുകുട്ടി മാപ്പിളശ്ശേരി, സിബിച്ചൻ ചാമക്കാല, കെ.എ തോമസ്, വർഗ്ഗീസ് വാരിക്കാടൻ, മുകുന്ദൻ രാജു, കുഞ്ഞ് കൈതമറ്റം, ജോഷി കുറുക്കൻകുഴി, സന്തോഷ് ആന്റണി, മാത്യു വർഗ്ഗീസ് തെക്കനാട്ട് എന്നിവർ പങ്കെടുത്തു.