വാക്ക് ഇൻ ഇന്റർവ്യൂ
Thursday 24 July 2025 12:26 AM IST
കോട്ടയം : ചൈൽഡ് ഹെൽപ്പ് ലൈൻ, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം എന്നിവിടങ്ങളിലേക്ക് കൗൺസലർമാരെ നിയമിക്കുന്നതിന് ആഗസ്റ്റ് ഒന്നിന് രാവിലെ 9 മുതൽ കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത്, കൗൺസിലിംഗ് എന്നിവയിൽ ബിരുദമോ കൗൺസിലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. വനിതാശിശു വികസന മേഖലയിൽ സർക്കാർ, എൻ.ജി.ഒ.യിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടറിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഫോൺ: 0481 2580548, 8281899464.