ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
Thursday 24 July 2025 12:25 AM IST
കട്ടപ്പന : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തു. വാകപ്പടി കുളത്തപ്പാറ സുനിൽകുമാർ (46) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് കട്ടപ്പന സെന്റ്‌ജോൺസ് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനുശേഷം ഒളിവിൽപോയ സുനിലിനെ കട്ടപ്പന എസ്.എച്ച്.ഒ ടി സി മുരുകനും എസ്.ഐമാരായ എബിജോർജ്, ശ്യാം എസ്.എസ്, എ.എസ്.ഐ ലെനിൻ, എസ് . പി.ഒമാരായ ഷമീർ ഉമ്മർ,ജോമോൻ കുര്യൻ,ജോജി കെ. മാത്യു, സി.പി.ഒമാരായ രാഹുൽമോഹനൻ, ബിജുമോൻ, ജയിംസ്‌ദേവസ്യ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.