പാട്ടായ കഥ 25ന്
Thursday 24 July 2025 3:34 AM IST
എ ജി എസ് രചനയും സംവിധാനവും നിർവഹിക്കുന്ന പാട്ടായ കഥ ജൂലായ് 25ന് തിയേറ്രറിൽ . വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെൻസർമാരും അഭിനേതാക്കളാണ്.
മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് നിർമ്മാണം.
ഛായാഗ്രഹണം മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു.എഡിറ്റിംഗ് സ്റ്റീഫൻ ഗ്രാൻഡ്.
ഗാന രചന എ. ജി. എസ്,അരവിന്ദരാജ് പി ആർ, വടിവേൽ ചിത്ത രംഗൻ എന്നിവർ ചേർന്നാണ്. വിതരണം മൂവി മാർക്.
പി .ആർ .ഒ എം .കെ ഷെജിൻ.