സർസമീൻ കാണാൻ മലയാളത്തിൽ പൃഥ്വിയുടെ ക്ഷണം
പൃഥ്വിരാജ് നായകനായി കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സർസമീൻ ജൂലായ് 25ന് ജിയോ ഹോട് സ്റ്രാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം കാണാൻ മലയാളി പ്രേക്ഷകരെ ക്ഷണിച്ച് പൃഥ്വിരാജിന്റെ വീഡിയോ ജിയോ ഹോട് സ്റ്റാർ പുറത്തിറക്കി. നമസ്കാരം, സർസമീൻ എന്ന എന്റെ ഹിന്ദി സിനിമ ജൂലായ് 25 മുതൽ ജിയോ ഹോട് സ്റ്റാറിൽ വരുന്നു. ഞാൻ മാത്രമല്ല, കജോൾ, ഇബ്രാഹിം അലിഖാൻ തുടങ്ങി വലിയ താരനിരതന്നെയുണ്ട്. ഇത് വൈകാരികവും തീവ്രവും ആക്ഷൻ രംഗങ്ങൾ നിറഞ്ഞതുമാണ്. സത്യസന്ധമായി പറഞ്ഞാൽ ഇൗ സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും. നല്ല സിനിമകൾ ഏത് ഭാഷയിലായാലും നമ്മൾ കാണുമല്ലോ. വരുമ്പോൾ കാണുക. വീഡിയോയിൽ പൃഥ്വിയുടെ വാക്കുകൾ. സൈനിക ഉദ്യോഗസ്ഥന്റെ വേഷമാണ് പൃഥ്വിരാജിന്. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ ആണ് മകന്റെ വേഷത്തിൽ. ഭാര്യയുടെ വേഷത്തിൽ കജോളും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ചിത്രം കാണാൻ കഴിയും.