അടിയോട് അടി, മാസ് ലുക്കിൽ സൂര്യ കറുപ്പ് ടീസർ
മാസ് ലുക്കിൽ സൂര്യ.പൊരിഞ്ഞ അടി. ആരാധകർക്ക് ഗംഭീര ആഘോഷം തീർത്ത് സൂര്യയുടെ കറുപ്പ് ടീസർ. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാൻ സൂപ്പർ രംഗങ്ങളാൽ സമ്പന്നമായ ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി.
കറുപ്പിൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീൻ സാന്നിധ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളും സമ്മാനിക്കുന്നു.ആർ.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഉയർന്ന നിലവാരം പുലർത്തുന്ന ഒരു പക്കാ കൊമേഴ്സ്യൽ എന്റർടൈനറായിരിക്കും.സമ്പന്നവും സ്റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകൾ ഓരോ സീനിലും ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു സമ്മാനിക്കുന്നുണ്ട്.സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.തൃഷ , ഇന്ദ്രൻസ്, സ്വാസിക, അനഘ രവി, ശിവദ, നാട്ടി നടരാജ്, സുപ്രീത് റെഡ്ഡി എന്നിവരാണ് മറ്റ് താരങ്ങൾ. അരുൺ വെഞ്ഞാറമൂടാണ് കലാസംവിധാനം.കലൈവാനൻ എഡിറ്റിംഗും അൻപറിവ്,വിക്രം മോർ എന്നിവർ ആക്ഷനും ഒരുക്കുന്നു.ഡ്രീം വാരിയർ പിക്‌ചേഴ്സ് ആണ് നിർമ്മാണം. പി.ആർ.ഒ : പ്രതീഷ് ശേഖർ.
.