അന്ന് ലിസി ; കമൽഹാസൻ ചിത്രത്തിൽ കല്യാണി പ്രിയദർശൻ

Thursday 24 July 2025 3:40 AM IST

ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​യി​ ​പ്ര​ശ​സ്ത​ ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​ ​സ​ഹോ​ദ​ര​ൻ​മാ​രാ​യ​ ​അ​ൻ​പ​റി​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ. ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ക​മ​ൽ​ഹാ​സ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ക്ഷ​ൻ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​രാ​ജ് ​ക​മ​ൽ​ ​ഫി​ലിം​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​‌​ർ​മ്മാ​ണം. ​തീ​വ്ര​വും​ ​സ്റ്റൈ​ലി​ഷു​മാ​യ​ ​ചി​ത്രം​ ​ആ​ണ് ​അ​ൻ​പ​റി​വ് ​ഒ​രു​ക്കു​ന്ന​ത്.​ ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​യി​ 1986​ ​ൽ​ ​രാ​ജ​ശേ​ഖ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​ ​വി​ക്ര​ത്തി​ലൂ​ടെ​യാ​ണ് ​ലി​സി​യു​ടെ​ ​ത​മി​ഴ് ​പ്ര​വേ​ശം.​ ​ക​ല്യാ​ണി​ ​ത​മി​ഴി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​സി​നി​മ​യാ​ണ് ​ക​മ​ൽ​ഹാ​സ​ൻ​ ​ചി​ത്രം.​ ​കാ​ർ​ത്തി​ ​നാ​യ​ക​നാ​യ​ ​മാ​ർ​ഷ്വ​ൽ​ ​സി​നി​മ​യി​ൽ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ്.​ ​അ​തേ​സ​മ​യം​ ​ക​മ​ൽ​ഹാ​സ​ന്റെ​ 237​-ാം​ ​ചി​ത്ര​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​അ​ൻ​പ​റി​വ് ​ചി​ത്ര​ത്തി​ൽ​ ​വ​ൻ​ ​താ​ര​നി​ര​യു​ണ്ട്. ​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​മ​ൽ​ഹാ​സ​ൻ​ ​ചി​ത്രം​ ​വി​ക്ര​ത്തി​ന് ​ഇ​രു​വ​രും​ ​ചേ​ർ​ന്നാ​ണ് ​സം​ഘ​ട്ട​ന​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ത്. ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​ത​ന്നെ​ ​ലി​യോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നും​ ​ഇ​വ​രാ​യി​രു​ന്നു​ ​സം​ഘ​ട്ട​ ​സം​വി​ധാ​നം. ക​മ​ൽ​ഹാ​സ​ൻ​-​ ​മ​ണി​ ​ര​ത്നം​ ​ചി​ത്രം​ ​ത​ഗ് ​ലൈ​ഫി​നും​ ​ഇ​രു​വ​രും​ ​ചേ​ർ​ന്നാ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്ര​ഫി​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ത​ഗ് ​ലൈ​ഫി​ന്റെ​ ​ക്ഷീ​ണംഅ​ൻ​പ​റി​വ് ​ചി​ത്ര​ത്തി​ൽ​ ​ക​മ​ൽ​ഹാ​സ​ൻ​ ​പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ​ആ​രാ​ധ​ക​രു​ടെ​ ​പ്ര​തീ​ക്ഷ,