വൈസ്‌മെൻ ക്ലബ് സ്ഥാനാരോഹണം

Thursday 24 July 2025 12:08 AM IST
വൈസ്‌മെൻ ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം റീജണൽ മുൻ ഡയറക്ടർ കെ.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: വൈസ്‌മെൻ ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ നടന്നു. വൈസ്‌മെൻ റീജണൽ മുൻ ഡയറക്ടർ കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ജോൺസൺ ടി. സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ റെജി നെല്ലൻകുഴിയിൽ ആമുഖ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ ടാജി ടോം സ്ഥാനാരോഹണം നിർവഹിച്ചു. പുതുതായി ചേർന്ന അംഗങ്ങളെ എൽ.ആർ. ഡി മധു പണിക്കർ സത്യവാചകം ചൊല്ലിക്കൊടുത്ത് സ്വീകരിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മികച്ച കർഷകൻ കെ.ആർ.പ്രസാദിനെ ചടങ്ങിൽ ആദരിച്ചു. അക്കാഡമിക് എക്സലൻസി അവാർഡുകൾ വൈസ്‌മെൻ ഡിസ്ട്രിക്ട് ട്രഷറർ സണ്ണി മാനാടിയേൽ വിതരണം ചെയ്തു. ഭാരവാഹികൾ: ജോൺസൺ തുടിയൻപ്ലാക്കൽ (പ്രസിഡന്റ്), ജോർജ് പി. അഗസ്റ്റിൻ (സെക്രട്ടറി), എ.വി. മനീഷ് (ട്രഷറർ).