അജ്മാനിൽ മരിച്ച പാങ്ങോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Thursday 24 July 2025 1:57 AM IST

പാങ്ങോട്: അജ്മാനിൽ വച്ച് മരിച്ച പാങ്ങോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. പാങ്ങോട് മണക്കോട് കെ.വി. ഹൗസിൽ നഹാസിന്റെ(52)മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്. ചൊവ്വാഴ്ച അജ്മാനിലെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് മരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം താഴെ പാങ്ങോട് ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.ഭാര്യ. ഷൈമാ ബീവി. (ആയൂർ,മഞ്ഞപ്പാറ ബി.എഡ് കോളേജ് പ്രിൻസിപ്പൽ). മക്കൾ: ഹൈഫ നഹാസ്,ഹന്നാ നഹാസ്.