കണിക പവിത്രൻ
കൂത്തുപറമ്പ്: ചിത്രകാരനും നാടക നടനുമായ കണിക പവിത്രൻ (65) നിര്യാതനായി. കൂത്തുപറമ്പ് സി.കെ.ജി തിയറ്റേഴ്സ് ഭാരവാഹിയും തിയറ്റേഴ്സിന്റെ അമച്വർ പ്രഫഷണൽ നാടകങ്ങളിലെ അഭനേതാവും ആയിരുന്നു. നാടകത്തിന്റെ രംഗപടം ഒരുക്കുന്നതിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് ചലച്ചിത്ര സീരിയൽ രംഗത്ത് കലാസംവിധായകനായും പ്രവർത്തിച്ചു. മലയാള കലാനിലയത്തിന്റെയും പി.പി.എൻ. കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെയും പ്രവർത്തകനായിരുന്നു. 1996 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കാർത്തിയിലൂടെയായിരുന്നു സീരിയൽ രംഗത്ത് കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സി.എൻ. ശ്രീവത്സന്റെ നിറക്കൂട്ടുകൾ, അനന്തം, അലകൾ തുടങ്ങിയ മെഗാ സീരിയലുകൾക്കും ഉറവ എന്ന ചലച്ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു. നിരവധി ടെലിഫിലിമുകളുടെ പിന്നണിയിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭാര്യ: രജിത. മക്കൾ: വിഷ്ണുപ്രിയ, ശ്രീലക്ഷ്മി ( നർത്തകി, അഭനേത്രി). മരുമക്കൾ: അജേഷ്, നിതിൻ.