പ്രവാസി കുടുംബസംഗമം

Thursday 24 July 2025 12:07 AM IST
കണ്ണൂർയൂണിറ്റി സെന്ററിൽ നടന്ന പ്രവാസി കുടുംബ സംഗമം ജമാഅത്തെഇസ്ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി അബ്ദുൽഹകീം നദ്വി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ഗൾഫിലും മറ്റും ജോലി ചെയ്യുന്ന നിരവധിപേരുടെ യാത്രാമാർഗ്ഗമായ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ്‌ കോൾ പദവി നൽകണമെന്നും അന്താരാഷ്ട്ര സർവീസുകൾ വ്യാപിപ്പിക്കണമെന്നും കണ്ണൂർ യൂണിറ്റി സെന്ററിൽ നടന്ന പ്രവാസി കുടുംബസംഗമം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി അബ്ദുൽഹകീം നദ്വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മേഖലാ നാസിം യു.പി സിദ്ദീഖ്, ജില്ലാ സെക്രട്ടറി സി.കെ അബ്ദുൽ ജബ്ബാർ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സി.സി ഫാത്തിമ സംസാരിച്ചു. വിവിധ പ്രവാസി ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് മുഹമ്മദലി ആറളം, ഉമ്മർകുട്ടി, എ. അഹമ്മദ് റഫീഖ്, അബ്ദുസ്സലാം ഓലയാട്ട്, കെ.വി ഫൈസൽ, എം. അശ്റഫ്, കെ.വി. നിസാർ സംസാരിച്ചു. ഇ. അബ്ദുസ്സലാം സ്വാഗതവും ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.