വർക്കല ബീച്ചിൽ യുവതിക്ക് വെട്ടേറ്റു

Thursday 19 September 2019 3:37 PM IST

വർക്കല :വർക്കല ബീച്ചിൽ കച്ചവടം നടത്തുന്ന യുവതിക്ക് വെട്ടേറ്റു. കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന കർണാടക സ്വദേശി ശാരദയ്ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ക്ലിഫിൽ ഇവർ നടത്തുന്ന കട സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി വർക്കല പൊലീസ് പറയുന്നു. വീട്ടിലേക്കു പോകുന്ന വഴി കൊച്ചുവിളയ്ക്കു സമീപം ആട്ടോറിക്ഷയിലെത്തിയ മുഖേ മറച്ച നിലയിലുള്ള അക്രമി സംഘം ഇവരെ വെട്ടുകയായിരുന്നു. വെട്ടേറ്റ ശാരദയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.