എക്സിബിഷൻ കം സെയിൽ –ഷോപ്പിംഗ് മേള
Thursday 24 July 2025 1:42 AM IST
തിരുവനന്തപുരം: ഹൈനസ് ലയൺസ് ക്ലബിന്റെയും അർപ്പണ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 2ന് രാവിലെ 10 മുതൽ വൈകിട്ട് 7 വരെ,പാളയത്തുള്ള ഹസൻ മരിക്കാർ ഹാളിൽ എക്സിബിഷൻ കം സെയിൽ – ഷോപ്പിംഗ് മേള നടക്കും.പ്രവേശനം സൗജന്യം.വിവിധ തരം വസ്ത്രങ്ങൾ, സാരികൾ,ആഭരണങ്ങൾ,നെയിൽ ആർട്ട്, മെഹന്തി ഡിസൈൻ എന്നിവ വില്പനയ്ക്ക് ഉണ്ടായിരിക്കും.ലൈവ് ഫുഡ് കോർട്ടും ഉണ്ടാകും.വിവരങ്ങൾക്ക് 9495376760. ഇതേ വേദിയിൽ തന്നെ ‘മലയാളി മങ്ക 2025’ അരങ്ങേറും. 18-40 വയസുള്ള വനിതകൾക്ക് ലക്ഷ്മി അവാർഡും 41-70 വരെയുള്ള വനിതകൾക്ക് രത്‌ന അവാർഡും നൽകും. ബിരിയാണി , പായസം മത്സരങ്ങൾ ഉച്ചയ്ക്ക് 12:30ന് സംഘടിപ്പിക്കും. ലഘുഭക്ഷണ മത്സരം വൈകിട്ട് 3:30ന്. വിവരങ്ങൾക്ക് 94953 76760 / 89211 96405/ 93499 24979