സൗജന്യ മെഡിക്കൽ ക്യാമ്പ്
Thursday 24 July 2025 1:43 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിത്തോടനുബന്ധിച്ച് കെ.കരുണാകരൻ,ഉമ്മൻചാണ്ടി അനുയായികളുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തേക്കുംമൂട് ബണ്ട് കോളനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.ഗീതാഞ്ജലി ആശുപത്രിയും രമാംബിക ചാരിറ്റബിൾ പോളിക്ലിനിക്കും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.കൗൺസിലർ മേരി പുഷ്പം,ഡി.സി.സി അംഗം ക്യാപ്റ്റൻ ഗോപിനാഥ് ഗോപാൽ,പുഷ്പകുമാർ,കുന്നുകുഴി ജോർജ്,കുന്നുകുഴി സുനിൽ,ബാർട്ടൺഹിൽ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.