സൗജന്യ മെഡിക്കൽ ക്യാമ്പ്

Thursday 24 July 2025 1:43 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിത്തോടനുബന്ധിച്ച് കെ.കരുണാകരൻ,ഉമ്മൻചാണ്ടി അനുയായികളുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തേക്കുംമൂട് ബണ്ട് കോളനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.ഗീതാഞ്ജലി ആശുപത്രിയും രമാംബിക ചാരി​റ്റബിൾ പോളിക്ലിനിക്കും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.കൗൺസിലർ മേരി പുഷ്പം,ഡി.സി.സി അംഗം ക്യാപ്റ്റൻ ഗോപിനാഥ് ഗോപാൽ,പുഷ്പകുമാർ,കുന്നുകുഴി ജോർജ്,കുന്നുകുഴി സുനിൽ,ബാർട്ടൺഹിൽ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.