അനുസ്മരണ യോഗം
Wednesday 23 July 2025 9:53 PM IST
കുളനട : സി പി ഐ കുളനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുസ്മരണ യോഗം നടത്തി. കുളനട മാർക്കറ്റ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എം. കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശിവൻകുട്ടി, മണ്ഡലം കമ്മിറ്റി അംഗം എൻ. ആർ. പ്രസന്നചന്ദ്രൻപിള്ള, ഗ്രാമ പഞ്ചായത്ത് അംഗം സാറാമ്മ കുഞ്ഞുകുഞ്ഞ്, മുൻ വാർഡ് മെമ്പർ തുളസീഭായി ,ഞെട്ടൂർ ബ്രാഞ്ച് സെക്രട്ടറി വി വി രാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.