ഐ.ടി വികസനത്തിന് വി.എസ് അടിത്തറയിട്ടു: വി.കെ.മാത്യൂസ്

Thursday 24 July 2025 1:07 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.ടി വികസനത്തിന് അടിത്തറയിട്ട മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദനെന്ന് ഐ.ടി കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്‌വെയർ എക്‌സിക്യൂട്ടീവ് ചെയർമാനും ഐ.ടി കമ്പനിയുടമകളുടെ കൂട്ടായ്മയായ ജിടെക് ചെയർമാനുമായ വി.കെ.മാത്യൂസ് പറഞ്ഞു.

ഐ.ബി.എസിന്റെ പ്രവർത്തനത്തിന് എല്ലാക്കാലത്തും അദ്ദേഹത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും 2006ൽ ഐ.ബി.എസിന്റെ തിരുവനന്തപുരം ക്യാമ്പസിന്റെ ശിലാസ്ഥാപനം വി.എസാണ് നടത്തിയതെന്നും വി.കെ.മാത്യൂസ് ഓർത്തെടുത്തു.